Saturday, July 24, 2021
Home Gulf അമേരിക്കൻ കോവിഡ് വാക്‌സിൻ ഇറക്കുമതി ചെയ്യാനൊരുങ്ങി കുവൈത്ത്

അമേരിക്കൻ കോവിഡ് വാക്‌സിൻ ഇറക്കുമതി ചെയ്യാനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: അമേരിക്കയിൽ നിന്ന് കോവിഡ് പ്രതിരോധ വാക്‌സിൻ ഇറക്കുമതി ചെയ്യാനൊരുങ്ങി ഖത്തർ. വാക്‌സിൻ ഇറക്കുമതിക്ക് ആവശ്യമായ ടെൻഡർ നൽകാനുള്ള നടപടികൾ ആരംഭിക്കാൻ സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡർ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് നിർദേശം നൽകിയതായാണ് റിപ്പോർട്ട്.

കോവിഡ് വാക്‌സിൻ ഒരു മാസത്തിനുള്ളിൽ ലഭ്യമാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്നാണ് കുവൈത്ത് ടെൻഡർ നൽകാൻ ശ്രമിക്കുന്നത്.

ഇതിന്റെ അന്തിമ അംഗീകാരത്തിനായി സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയിലേക്ക് നിർദേശം സമർപ്പിച്ചതായി അധികൃതർ അറിയിച്ചു. വാക്‌സിൻ വിതരണത്തിനായി ഗ്ലോബൽ അലയൻസ് ഫോർ വാക്‌സിൻ ആൻഡ് ഇമ്മ്യൂണൈസേഷനുമായി ധാരണയിലെത്താനാണ് തീരുമാനം.

കോവിഡ് പ്രതിരോധവാക്‌സിനായി 55 ലക്ഷം ദിനാറാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം വകയിരുത്തിയിട്ടുള്ളത്. ഒരാൾക്ക് രണ്ട് ഡോസ് വീതം നൽകാനായി ആദ്യഘട്ടത്തിൽ 17 ലക്ഷത്തിലധികം ഡോസ് ഇറക്കുമതി ചെയ്യും.

Most Popular