Monday, July 26, 2021
Home Gulf കോവിഡ്: കുവൈത്തിൽ ഇന്ന് 682 പുതിയ രോഗികൾ; 720 പേർ രോഗമുക്തരായി

കോവിഡ്: കുവൈത്തിൽ ഇന്ന് 682 പുതിയ രോഗികൾ; 720 പേർ രോഗമുക്തരായി

കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 682 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ ഉണ്ടായതിൽ നിന്ന് 62 കേസുകളാണ് ഇന്ന് കൂടിയതെന്ന് കുവൈത്ത് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് 70,727 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഇതിൽ 461 പേർ സ്വദേശികളും 221 പേർ വിദേശികളുമാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബിദുല്ല അൽ സനദ് പറഞ്ഞു. കൂടുതൽ പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ഇന്ന് 720 പേർ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 62,330 പേരാണ് രോഗമുക്തി നേടിയത്.

ഇന്ന് രണ്ട് കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 471 ആയി. 124 രോഗികൾ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 4,086 പേർക്ക് പരിശോധന നടത്തി. രാജ്യത്ത് ഇതുവരെ 5,26,286 പേർക്കാണ് പരിശോധന നടത്തിയത്.

Most Popular