Saturday, May 15, 2021
Home Gulf കുവൈത്തിൽ ഇന്ന് 508 പേർക്ക് കോവിഡ്; മൂന്ന് മരണം

കുവൈത്തിൽ ഇന്ന് 508 പേർക്ക് കോവിഡ്; മൂന്ന് മരണം

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് 508 പേർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 616 പേർ രോഗമുക്തരായി.

രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത് 7,569 പേരാണ്. 117 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു.

രാജ്യത്ത് ഇതു വരെ രോഗം ബാധിച്ചവരുടെ എണ്ണം 76,205 ആയി. ആകെ മരണം 501. ഇതു വരെ രോഗമുക്തരായത് 68,135 പേരാണ്.

Most Popular