Thursday, August 5, 2021
Home Gulf കുവൈത്തില്‍ കുട്ടികളുടെ റെസിഡന്‍സി പെര്‍മിറ്റിന് നിയന്ത്രണം

കുവൈത്തില്‍ കുട്ടികളുടെ റെസിഡന്‍സി പെര്‍മിറ്റിന് നിയന്ത്രണം

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളുമായി കുവൈത്ത്. ഇതിന്റെ ഭാഗമായി വിദേശികളുടെ കുട്ടികള്‍ക്കുള്ള റെസിഡന്‍സി പെര്‍മിറ്റ് മാതാവിലേക്ക് മാറ്റുന്നതിന് നിയന്ത്രണം വരുത്തുന്നു.

രാജ്യത്തെ നിലവിലെ ജനസംഖ്യയുടെ 70 ശതമാനവും പ്രവാസികളാണ്. സ്വദേശികള്‍ 30 ശതമാനം മാത്രമാണുള്ളത്. ഈ അസന്തുലതത്വം പരിഹരിക്കുന്നതിനുള്ള ആവശ്യം ശക്തമാവുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

പിതാവ് കുവൈത്തില്‍ നിന്ന് ഫൈനല്‍ എക്‌സിറ്റാവുകയോ, റെസിഡന്‍സി പെര്‍മിറ്റ് കാലാവധി കഴിയുകയോ, പിതാവ് മരിക്കുകയോ ചെയ്താല്‍ കുട്ടികളുടെ റെസിഡന്‍സ് പെര്‍മിറ്റ് മാതാവിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനാണ് കുവൈത്ത് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സ് നിരോധനം ഏര്‍പ്പെടുത്തിയത്.

അതേസമയം, വിദ്യാഭ്യാസ മന്ത്രാലയത്തിലെ വനിതാ അധ്യാപകര്‍, ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതാ ആരോഗ്യ പ്രവര്‍ത്തകര്‍, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സിലെ വനിതാ ഡോക്ടര്‍മാര്‍ എന്നീ മൂന്ന് വിഭാഗങ്ങള്‍ക്ക് ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് അവരുടെ കുട്ടികളുടെ സ്പോണ്‍സര്‍മാരായി പ്രവര്‍ത്തിക്കാം.

അതുപോലെ, കൊറോണ വൈറസ് പ്രതിസന്ധിക്ക് മുമ്പ് സന്ദര്‍ശന വിസകളില്‍ രാജ്യത്തെത്തിയ നിലവില്‍ റെസിഡന്‍സി പെര്‍മിറ്റുള്ള പ്രവാസികളുടെ കുട്ടികളെ അവരുടെ പിതാക്കന്മാരുടെ റെസിഡന്‍സി പെര്‍മിറ്റിലേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Popular