Wednesday, June 16, 2021
Home Gulf താമസരേഖയോടൊപ്പം സിവില്‍ ഐ.ഡി നേടിയിട്ടില്ലാത്ത നവജാത ശിശുക്കളുടെ സ്‌പോണ്‍സര്‍മാരില്‍ നിന്ന് പിഴ ഈടാക്കും

താമസരേഖയോടൊപ്പം സിവില്‍ ഐ.ഡി നേടിയിട്ടില്ലാത്ത നവജാത ശിശുക്കളുടെ സ്‌പോണ്‍സര്‍മാരില്‍ നിന്ന് പിഴ ഈടാക്കും

കുവൈത്ത് സിറ്റി: നവജാത ശിശുക്കളുടെ താമസ രേഖയോടൊപ്പം സിവില്‍ ഐ.ഡി തിരിച്ചറിയല്‍ കാര്‍ഡും കൈപറ്റിയിരിക്കണമെന്ന് നിര്‍ദേശവുമായി കുവൈത്ത്. കുട്ടി ജനിച്ചു 60 ദിവസം കഴിയുന്നത്തോടെ സിവില്‍ ഐഡി അഥവാ തിരിച്ചറിയല്‍ കാര്‍ഡ് കൈ പറ്റാതിരുന്നാല്‍ സ്‌പോണ്‍സര്‍ 20 ദിനാര്‍ പിഴ അടക്കേണ്ടി വരുമെന്നും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അധികൃതര്‍ അറിയിച്ചു.

കുട്ടി ജനിച്ചു താമസരേഖ കൈ പറ്റിയ ശേഷവും നിരവധി സ്‌പോണ്‍സര്‍മാരും സിവില്‍ ഐഡി കാര്‍ഡ് കൈ പറ്റിയിട്ടില്ല എന്ന് കണ്ടെത്തിയതോടെയാണ് അധികൃതര്‍ കര്‍ശന നടപടിക്ക് തയ്യാറാകുന്നത് എന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൊവിഡ് പ്രതിസന്ധിയെ തുടുര്‍ന്ന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ കാലയളവില്‍ ജനിച്ച കുട്ടികളെ പിഴ അടക്കുന്നതില്‍ നിന്നും ഒഴിവാക്കുന്നതാണ്. എന്നാല്‍ ഈ കാലയളവില്‍ ജനിച്ച കുട്ടികളുടെ നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി അധികൃതരെ സ്‌പോണ്‍സര്‍ ബോധ്യപ്പെടുത്തണം.

Most Popular