Tuesday, May 11, 2021
Home Gulf ജനുവരി രണ്ടിന് അതിര്‍ത്തികള്‍ തുറക്കാനൊരുങ്ങി കുവൈത്ത്; വിമാന സര്‍വീസും പുനരാരംഭിക്കും

ജനുവരി രണ്ടിന് അതിര്‍ത്തികള്‍ തുറക്കാനൊരുങ്ങി കുവൈത്ത്; വിമാന സര്‍വീസും പുനരാരംഭിക്കും

കുവൈത്ത് സിറ്റി: കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ ജനുവരി രണ്ടിന് തുറക്കാന്‍ തീരുമാനിച്ച് കുവൈത്ത്. അന്താരാഷ്ട്ര വിമാനത്താവളവും ജനുവരി രണ്ടിന് തുറക്കും. നാട്ടില്‍ കുടുങ്ങിക്കിടക്കുന്നവരും നാട്ടില്‍ പോവാന്‍ ആഗ്രഹിക്കുന്നവരുമായ നിരവധി പേര്‍ക്ക് ആശ്വാസമാണ് ഈ പ്രഖ്യാപനം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടാനുള്ള തീരുമാനം പ്രവാസികളില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു.

തിങ്കളാഴ്ച രാത്രി ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണു തീരുമാനം. ഇത് പ്രകാരം നിലവില്‍ രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വ്വീസുകള്‍ക്ക് ഡിസംബര്‍ 21 മുതല്‍ ഏര്‍പ്പെടുത്തിയ വിലക്ക് ജനുവരി രണ്ട് മുതല്‍ പിന്‍ വലിക്കും. രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള കര, കടല്‍ മാര്‍ഗ്ഗമുള്ള അതിര്‍ത്തികളും അന്ന് തന്നെ തുറക്കാനാണ് തീരുമാനം. ബ്രിട്ടനില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തിലാണ് കുവൈത്ത് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിമാനത്താവളവും കര, കടല്‍ അതിര്‍ത്തികളും അടക്കാന്‍ തീരുമാനിച്ചത്.

Most Popular