Friday, July 23, 2021
Home Gulf Kuwait ഡോളറും പൗണ്ടും പിറകില്‍; ലോകത്തിലെ ഏറ്റവും ശക്തമായ കറന്‍സി കുവൈത്ത് ദിനാര്‍

ഡോളറും പൗണ്ടും പിറകില്‍; ലോകത്തിലെ ഏറ്റവും ശക്തമായ കറന്‍സി കുവൈത്ത് ദിനാര്‍

കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും ശക്തമായ കറന്‍സിയെന്ന പദവി കുവൈത്ത് ദിനാറിന്. 180 ഓളം രാജ്യങ്ങളുടെ കറന്‍സിയില്‍ നിന്നാണ് കുവൈത്ത് ദിനാറിനെ ഏറ്റവും ശക്തമായ കറന്‍സിയായി തിരഞ്ഞെടുത്തത്.

കുവൈത്തി ദിനാറിന്റെ വിനിമയ നിരക്ക് 3.32 ഡോളറാണ്. കുവൈത്തില്‍ നികുതികള്‍ ഇല്ലെന്നും തൊഴിലില്ലായ്മ വളരെ കുറവാണെന്നും പട്ടിക പുറത്ത് വിട്ട ഗുഡ് റിട്ടേണ്‍സ് വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടുന്നു. മിഡില്‍ ഈസ്റ്റില്‍ എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് കുവൈത്തി ദിനാര്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതാണ് ശക്തമായ കറന്‍സിയായി കുവൈത്തി ദിനാറിനെ കണക്കാക്കാന്‍ കാരണം.

യുഎസ് ഡോളറും ബ്രിട്ടീഷ് പൗണ്ടുമാണ് ലോകത്തിലെ ഏറ്റവും ശക്തമായ രണ്ട് കറന്‍സികളെന്നാണ് പൊതുവായി കണക്കാക്കപ്പെടുന്നത്. എന്നാല്‍, ഡോളറിനേക്കാളും പൗണ്ടിനേക്കാളും വിനിമയ നിരക്കുള്ള മറ്റ് നിരവധി കറന്‍സികള്‍ ഉണ്ടെന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. കുവൈത്തി ദിനാറിന് പിന്നാലെ ബഹ്‌റൈനി ദിനാര്‍, ഒമാനി റിയാല്‍, ജോര്‍ദാനിയന്‍ ദിനാര്‍ എന്നീ കറന്‍സികളാണ് പട്ടികയില്‍ അടുത്ത സ്ഥാനങ്ങളില്‍. ബ്രിട്ടീഷ് പൗണ്ട് അഞ്ചാം സ്ഥാനത്തും യുഎസ് ഡോളര്‍ പത്താം സ്ഥാനത്തുമാണ്.
ALSO WATCH

Most Popular