Thursday, July 29, 2021
Home Gulf Kuwait കുവൈത്തില്‍ തിരിച്ചെത്താനാകാത്ത ഒന്നേ കാല്‍ ലക്ഷം പേരുടെ ഇഖാമ റദ്ദായി

കുവൈത്തില്‍ തിരിച്ചെത്താനാകാത്ത ഒന്നേ കാല്‍ ലക്ഷം പേരുടെ ഇഖാമ റദ്ദായി

കുവൈത്ത് സിറ്റി: കോവിഡ് ലോക്ക്ഡൗണ്‍ കാരണം കുവൈത്തില്‍ തിരിച്ചെത്താനാകാത്ത 1,27,000 വിദേശികളുടെ താമസാനുമതി രേഖ (ഇഖാമ) റദ്ദായി.

വിദേശത്താണെങ്കിലും ഇഖാമ പുതുക്കാന്‍ നല്‍കിയ സൗകര്യം പ്രയോജനപ്പെടുത്താത്തവരുടെ ഇഖാമയാണു റദ്ദായത്. സ്‌പോണ്‍സര്‍മാര്‍ കരുതിക്കൂട്ടി ഇഖാമ പുതുക്കാത്തവയും അക്കൂട്ടത്തില്‍പെടും. വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാര്‍ക്ക് ഇഖാമ കാലാവധി പരിഗണിക്കാതെ ഏതവസരത്തിലും കുവൈത്തിലേക്ക് തിരിക്കാമെന്നു നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു.

എന്നാല്‍ 30ലേറെ രാജ്യങ്ങളില്‍നിന്ന് വിമാന സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഒട്ടേറെ അധ്യാപകരുടെ തിരിച്ചുവരവും അനിശ്ചിതത്വത്തിലായി.

 

Most Popular