Thursday, June 17, 2021
Home Gulf Kuwait കുവൈത്തില്‍ 157 അനധികൃത തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്തു; പരിശോധന തുടരുന്നു

കുവൈത്തില്‍ 157 അനധികൃത തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്തു; പരിശോധന തുടരുന്നു

കുവൈത്ത് സിറ്റി: അഹ്മദി, ജഹ്‌റ ഗവര്‍ണറേറ്റുകളില്‍ നിന്ന് 157 അനധികൃത തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്തു. ഓരോ മണ്ഡലത്തിലും ഒരു സംഘം എന്ന നിലയില്‍ അഞ്ച് സംഘങ്ങളാണ് ഫീല്‍ഡ് പരിശോധന നടത്തുന്നത്. കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃതമായി പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ സ്ഥാനാര്‍ഥികളില്‍നിന്ന് 1000 മുതല്‍ 3000 ദീനാര്‍ വരെ പിഴ ഈടാക്കുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. മുനിസിപ്പാലിറ്റിയില്‍നിന്ന് അനുമതി എടുക്കാതെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പാടില്ല.

ആദ്യഘട്ട പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഈടാക്കും.12 മുതല്‍ 15 വരെ ഉദ്യോഗസ്ഥരാണ് ഒരു പരിശോധന സംഘത്തിലുള്ളത്. ഡിസംബര്‍ അഞ്ചിനാണ് കുവൈത്ത് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Most Popular