Saturday, May 15, 2021
Home Gulf Kuwait കുവൈത്ത്​ പാര്‍ലമെന്‍റ്​ തെരഞ്ഞെടുപ്പില്‍ 33 സ്ഥാനാര്‍ഥികള്‍ക്ക്​ അയോഗ്യത

കുവൈത്ത്​ പാര്‍ലമെന്‍റ്​ തെരഞ്ഞെടുപ്പില്‍ 33 സ്ഥാനാര്‍ഥികള്‍ക്ക്​ അയോഗ്യത

കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരില്‍ 33 പേര്‍ക്ക് അയോഗ്യത. 32 പേര്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലും ഒരാള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാത്തതിനാലുമാണ് അയോഗ്യരാക്കപ്പെട്ടത്. അതിനിടെ നിരവധി പേരുടെ പത്രിക തള്ളിയതിനെതിരെ നിലവിലെ എം.പി ഉസാമ അല്‍ ഷാഹീന്‍ രംഗത്തെത്തിയിട്ടുണ്ട്. നേരത്തേ അമീറിനെ അപകീര്‍ത്തിപ്പെടുത്തിയതിനും അനധികൃതമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചതിനും ശിക്ഷിക്കപ്പെട്ടവരാണ് അയോഗ്യരാക്കപ്പെട്ടവരില്‍ ഏതാനും പേര്‍. ഒഴിവാക്കപ്പെട്ടവര്‍ക്ക് കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്. അന്‍വര്‍ അല്‍ഫിന്‍, ബദര്‍ അല്‍ ദഹൂം, ഖാലിദ് അല്‍ മുതൈരി, ആയിദ് അല്‍ ഉതൈബി തുടങ്ങിയവര്‍ പത്രിക തള്ളപ്പെട്ട പ്രമുഖരാണ്. എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലം എന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം പേരുടെയും പത്രിക തള്ളിയത്. പൊതുജന താല്‍പര്യാര്‍ഥമുള്ള രാഷ്ട്രീയ പ്രതിഷേധങ്ങളെ ക്രിമിനല്‍ നടപടിയായി കണക്കാക്കാനാവില്ലെന്നാണ് പ്രതിപക്ഷം വ്യക്തമാക്കി.

Most Popular