
കുവൈത്തില്‍ 604 പേര്‍ക്ക് കൂടി കോവിഡ്; അഞ്ചു മരണം
HIGHLIGHTS
കുവൈത്തില്‍ ഇന്ന് 604 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 604 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവരെ 38,678 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. വെള്ളിയാഴ്ച 678 പേര് ഉള്‍പ്പെടെ 30,190 പേര് രോഗമുക്തി നേടി. ഇന്ന് അഞ്ചുപേരാണ് മരിച്ചത്. രാജ്യത്തെ കോവിഡ് മരണം 313 ആയി.
ബാക്കി 8175 പേരാണ് ചികിത്സയിലുള്ളത്. ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 168 പേര്, അഹ്മദി ഗവര്‍ണറേറ്റില്‍ 166 പേര്, ജഹ്റ ഗവര്‍ണറേറ്റില്‍ 136 പേര്, ഹവല്ലി ഗവര്‍ണറേറ്റില്‍ 93 പേര്, കാപിറ്റല്‍
ഗവര്‍ണറേറ്റില്‍ 41 പേര് എന്നിങ്ങനെയാണ് പുതിയ കേസുകള്‍. 313 കുവൈത്തികള്‍ക്കും 293 വിദേശികള്‍ക്കുമാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.