Sunday, July 25, 2021
Home Gulf Kuwait കുവൈത്തില്‍ ഇന്ന് 702 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം

കുവൈത്തില്‍ ഇന്ന് 702 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 702 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 85,811 ആയി ഉയര്‍ന്നു. ഇന്ന് മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണസംഖ്യ 534 ആയി.

രാജ്യത്ത് ഇന്ന് 433 പേര്‍ കൂടി കൊവിഡ് രോഗമുക്തി നേടി. ഇതോടെ ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 77,657 ആയി. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 7,620 പേരാണ്. 90 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Most Popular