News Flash
X
കുവൈത്തില്‍ കോവിഡ് കേസുകള്‍ കാല്‍ ലക്ഷത്തിലേക്ക്; 10 പേര്‍ കൂടി മരിച്ചു

കുവൈത്തില്‍ കോവിഡ് കേസുകള്‍ കാല്‍ ലക്ഷത്തിലേക്ക്; 10 പേര്‍ കൂടി മരിച്ചു

personmtp rafeek access_timeThursday May 28, 2020
HIGHLIGHTS
ഇന്ന് 845 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കുവൈത്തിലെ കോവിഡ് കേസുകള്‍ കാല്‍ ലക്ഷത്തിലേക്ക് കടക്കുന്നു.

കുവൈത്ത് സിറ്റി: ഇന്ന് 845 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കുവൈത്തിലെ കോവിഡ് കേസുകള്‍ കാല്‍ ലക്ഷത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3396 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. 24,112 പേര്‍ക്കാണ് രാജ്യത്ത് ഇതിനകം രോഗം സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 208 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ കുവൈത്തില്‍ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 1603 ആയി.

24 മണിക്കൂറിനിടെ 10 പേരാണ് കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 185 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളില്‍ 255 പേര്‍ ഫര്‍വാനിയ വര്‍ണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവര്‍ണറേറ്റ് പരിധിയില്‍ താമസിക്കുന്ന 96 പേര്‍ക്കും അഹമ്മദിയില്‍ നിന്നുള്ള 222 പേര്‍ക്കും, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 83 പേര്‍ക്കും ജഹറയില്‍ നിന്നുള്ള 189 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

പുതുതായി 752 പേര്‍ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 8698 ആയി. നിലവില്‍ 15229 പേരാണ് ചികിത്സയിലുള്ളത്.

SHARE :
folder_openTags
content_copyCategory