കുവൈത്ത് സിറ്റി: എംബസി ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന പണം തട്ടാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ഫോണ്‍കോളുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ ജാഗ്രത നിര്‍ദേശം. എംബസി നല്കുന്ന സേവനങ്ങള്‍ സംബന്ധിച്ച് നടപടിക്രമങ്ങള്‍ https://indembkwt.gov.in എന്ന വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്ക് വിവരങ്ങളും മറ്റു പണമിടപാടുകളുടെ വിവരങ്ങളും ആര്‍ക്കും നല്‍കരുതെന്നും എംബസി ഇത്തരത്തില്‍ പണമിടപാടുകള്‍ക്കോ ബാങ്ക് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടോ വിളിക്കാറില്ലെന്ന് വാര്‍ത്തക്കുറുപ്പില്‍ അറിയിച്ചു. ആര്‍ക്കെങ്കിലും തട്ടിപ്പ് കാളുകള്‍ വന്നാല്‍ [email protected] എന്ന വിലാസത്തില്‍ എംബസിയെ അറിയിക്കണമെന്നും അധികൃതര്‍ വാര്‍ത്തക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.