Sunday, September 19, 2021
Home Gulf Kuwait അമേരിക്കന്‍ എംബസി സുരക്ഷാ ഉദ്യോഗസ്ഥനായ ഇന്ത്യക്കാരന്‍ സ്വയം വെടിവച്ചു മരിച്ചു

അമേരിക്കന്‍ എംബസി സുരക്ഷാ ഉദ്യോഗസ്ഥനായ ഇന്ത്യക്കാരന്‍ സ്വയം വെടിവച്ചു മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ അമേരിക്കന്‍ എംബസി സുരക്ഷാ ചുമതലയുള്ള ഇന്ത്യക്കാരന്‍ സ്വയം വെടിവച്ച് മരിച്ചു. ഇന്നലെ രാവിലെ ബയാന്‍ പ്രദേശത്തെ യുഎസ് എംബസി കെട്ടിടത്തിലാണ് ജഗദീഷ്(44) ആത്മഹത്യ ചെയ്തത്. സ്വന്തം പിസ്റ്റള്‍ ഉപയോഗിച്ച് തലയിലേക്ക് നിറയൊഴിക്കുകയായിരുന്നു.

വെടിയൊച്ച കേട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ എംബസി കെട്ടിടത്തിനകത്തേക്ക് കുതിച്ചെത്തിയപ്പോള്‍ കണ്ടത് കുളിമുറിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ജഗദീഷിനെയാണ്. ജഗദീഷ് ഏത് സംസ്ഥാനത്ത് നിന്നുള്ളയാളാണെന്ന് വ്യക്തമായിട്ടില്ല.

Most Popular