
കുവൈത്തില്‍ കോവിഡ് വാക്സിന് വീടുകളില്‍ എത്തിക്കാന്‍ സംവിധാനം ഒരുങ്ങുന്നു
HIGHLIGHTS
ഇതിനായി 20 മൊബൈല്‍ യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഗദാ ഇബ്രാഹിം അറിയിച്ചു.
കുവൈത്ത്: കുവൈത്തില്‍ ആദ്യഘട്ട വാക്സിന് വിതരണം ആരംഭിച്ചിരിക്കെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിഭാഗത്തിന് വാക്സിനുകള്‍ വീടുകളില്‍ എത്തിച്ചു നല്കാന് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി 20 മൊബൈല്‍ യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഗദാ ഇബ്രാഹിം അറിയിച്ചു.
മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ട 60 വയസ്സിന് മുകളിലുള്ളവര്‍ക്കും, വിട്ടുമാറാത്ത രോഗികള്‍ക്കും, ആരോഗ്യപ്രശ്നങ്ങള്‍ കാരണം വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്കും വേണ്ടിയാണ് സംവിധാനം ഒരുക്കുന്നത്. ഇത്തരത്തില്‍ വാക്സിനുകള്‍ എടുക്കാന്‍ ബുദ്ധിമുട്ടുള്ള കൂടുതല്‍ വിഭാഗങ്ങളുടെ കണക്കെടുക്കുമെന്നും അവര്‍ക്ക് വാക്സിന് വീട്ടില്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.