Saturday, June 19, 2021
Home Gulf Kuwait ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കാന്‍ ഉത്തരവ്

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കാന്‍ ഉത്തരവ്

കുവൈത്ത് സിറ്റി: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കുകയും പണം പിരിക്കുകയും ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കാൻ കോടതി ഉത്തരവ്. പ്രമുഖ ചാരിറ്റബിൾ മേധാവി 2,1100 കുവെത്തി ദിനാർ പിരിച്ചെടുത്തുവെന്നും തുക വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. പ്രതി നിയമവിരുദ്ധമായി സമ്പാദിച്ച പണത്തിന്റെ ഒരു ഭാഗം വിനിയോഗിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥനും മൊഴി നൽകിയിട്ടുണ്ട്. അതേസമയം പ്രതി കുറ്റം നിഷേധിച്ചു. കേസിന്റെ തുടർ വിചാരണ നവംബർ 16ന് നടക്കും. രാജ്യത്ത് നിലവിലുള്ള ചാരിറ്റി സംഘടനകൾ സംശയത്തിന്റെ മുൾമുനയിൽ നിൽക്കുമ്പോഴാണ് ഇതേക്കാര്യത്തിൽ ഒരാൾ അറസ്റ്റിലാവുന്നത്.

Most Popular