ബ്രൈറ്റ് വര്‍ഗ്ഗീസ്സിന് ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ -കുവൈത്ത് യാത്രയയപ്പ് നല്‍കി

ദീര്‍ഘനാളത്തെ പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ കുവൈത്ത് ചാപ്റ്ററിന്റെ ട്രഷററും, സുല്‍ത്താന്‍ ഗ്രൂപ്പ് ഉദ്യോഗസ്ഥനുമായിരുന്ന ബ്രൈറ്റ് വര്‍ഗ്ഗീസ്സിന്, ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്ററിന്റെ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ വച്ച് സംഘടനയുടെ ഉപഹാരം ചാപ്റ്ററിന്റെ പ്രസിഡണ്ട് ബാബു ഫ്രാന്‍സീസ് ,ജനറല്‍ സെക്രട്ടറി ജീവ്‌സ് എരിഞ്ചേരി എന്നിവര്‍ ചേര്‍ന്ന് കൈമാറി. ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്റര്‍ എക്‌സികൂട്ടീവ് അംഗങ്ങളായ രവീന്ദ്രന്‍, ബിജു സ്റ്റീഫന്‍ എന്നിവരും പങ്കെടുത്തു.