Friday, April 23, 2021
Home Gulf Kuwait നി​ര്‍​മാ​ണ സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​ന്ന​തി​നെ​തി​രെ മു​നി​സി​പ്പ​ല്‍ മ​ന്ത്രി വ​ലീ​ദ്​ അ​ല്‍ ജാ​സിം

നി​ര്‍​മാ​ണ സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​ന്ന​തി​നെ​തി​രെ മു​നി​സി​പ്പ​ല്‍ മ​ന്ത്രി വ​ലീ​ദ്​ അ​ല്‍ ജാ​സിം

കുവൈത്ത് സിറ്റി: നിര്‍മാണ സ്ഥലങ്ങളില്‍ മാലിന്യം കുമിഞ്ഞുകൂടുന്നതിനെതിരെ മുനിസിപ്പല്‍ മന്ത്രി വലീദ് അല്‍ ജാസിം. കെട്ടിട നിര്‍മാണ അവശിഷ്ടങ്ങള്‍ വലിയ പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. അതോടൊപ്പം അവശിഷ്ടങ്ങള്‍ പരിസരത്ത് ഉപേക്ഷിച്ച് പോവുന്ന പ്രവണതയെ അംഗീകരിക്കാനാവില്ല. ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണമെന്നും ഇക്കാര്യത്തില്‍ കരാറുകാര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിര്‍ദേശം ലംഘിക്കുന്ന കരാറുകാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. മാലിന്യം നിക്ഷേപിക്കാന്‍ കണ്ടെയ്‌നറുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ ഇത് നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

Most Popular