Tuesday, April 13, 2021
Home Gulf Kuwait കുവൈത്തില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു; 72 കടകള്‍ അടപ്പിച്ചു

കുവൈത്തില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു; 72 കടകള്‍ അടപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് ഫഹാഹീലില്‍ പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ 72 കടകള്‍ അടപ്പിച്ചു. വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഫോണുകള്‍, ബാഗുകള്‍, വാച്ച്, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ തുടങ്ങിയവയാണ് പിടികൂടി. യഥാര്‍ഥ ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇത്തരം വ്യാജ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്ത് ട്രേഡ് മാര്‍ക്ക് മോഷണം സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനാല്‍ അധികൃതര്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ട്രേഡ് മാര്‍ക്ക് മോഷണത്തിന് രാജ്യത്തെ നിയമവ്യവസ്ഥ അനുസരിച്ച് ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെ തടവ് ലഭിക്കും. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പരിശോധനയില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

Most Popular