News Flash
X
കുവൈത്ത് പൊതുമാപ്പ്: 136 ഇന്ത്യക്കാര്‍ ജൂണ്‍ 4ന് മടങ്ങിയെത്തും

കുവൈത്ത് പൊതുമാപ്പ്: 136 ഇന്ത്യക്കാര്‍ ജൂണ്‍ 4ന് മടങ്ങിയെത്തും

personmtp rafeek access_timeMonday May 25, 2020
HIGHLIGHTS
കുവൈത്തില്‍ പൊതുമാപ്പ് ലഭിച്ച 136 ഇന്ത്യക്കാര്‍ ജൂണ്‍ 4ന് ഗുവാഹത്തിയിലെത്തും.

അഗര്‍ത്തല: കുവൈത്തില്‍ പൊതുമാപ്പ് ലഭിച്ച 136 ഇന്ത്യക്കാര്‍ ജൂണ്‍ 4ന് ഗുവാഹത്തിയിലെത്തും. അസം, ത്രിപുര സംസ്ഥാനക്കാരാണ് മടങ്ങിയെത്തുന്ന യാത്രക്കാരെന്ന് ത്രിപുര നിയമ വിദ്യാഭ്യാസ മന്ത്രി രത്തന്‍ ലാല്‍ നാഥ് പറഞ്ഞു. വിദേശകാര്യ മന്ത്രാലയം ത്രിപുര സര്‍ക്കാരിനെ അറിയിച്ചതാണിത്. കുവൈത്തില്‍ നിന്നുള്ള ആദ്യ സംഘം കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശില്‍ എത്തിയിരുന്നു.

ആദ്യവിമാനം ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് എത്തിയത്. ജസീറ എയര്‍വെയ്സ് വിമാനത്തില്‍ ഒരു കുഞ്ഞ് ഉള്‍പ്പെടെ 145 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മലയാളികളടക്കം ആറായിരത്തിലേറെ ഇന്ത്യക്കാര്‍ പൊതുമാപ്പ് നേടി കുവൈത്ത് സര്‍ക്കാര്‍ ഷെല്‍ട്ടറുകളില്‍ കഴിയുന്നുണ്ട്.

SHARE :
folder_openTags
content_copyCategory