Wednesday, June 16, 2021
Home Gulf Kuwait കുവൈത്തില്‍ കോവിഡ് ബാധിതര്‍ 20,000 കവിഞ്ഞു; 10 പേര്‍ കൂടി മരിച്ചു

കുവൈത്തില്‍ കോവിഡ് ബാധിതര്‍ 20,000 കവിഞ്ഞു; 10 പേര്‍ കൂടി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 20,000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 900 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കേസുകളുടെ ആകെ 20464 ആയി. പുതിയ രോഗികളില്‍ 264 പേര്‍ ഇന്ത്യക്കാര്‍ ആണ്. 6575 ഇന്ത്യക്കാര്‍ക്കാണ് രാജ്യത്ത് ഇതിനകം കൊറോണ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 10 പേരാണ് കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 148 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളില്‍ 319 പേര്‍ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവര്‍ണറേറ്റ് പരിധിയില്‍ താമസിക്കുന്ന 144 പേര്‍ക്കും അഹമ്മദിയില്‍ നിന്നുള്ള 301 പേര്‍ക്കും, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 53 പേര്‍ക്കും ജഹറയില്‍ നിന്നുള്ള 83 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

COVID-19: Kuwait’s tally climbs to 20,464 with 900 new cases


 

Most Popular