കെയ്റോ: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 683 പുതിയ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 58,904 കോവിഡ് കേസുകളായി.
ഏറ്റവും പുതിയ കേസുകളില്‍ 430 കുവൈത്ത് സ്വദേശികളും 253 വിദേശികളും ഉള്‍പ്പെടുന്നുവെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു.
ഇന്ന് മൂന്ന് കോവിഡ് മരണങ്ങള് കൂടി സംഭവിച്ചതായി അധികൃതര്‍ പറഞ്ഞു. ഇതോടെ കുവൈത്തില്‍ കോവിഡ് മരണങ്ങള് 407 ആയി.
പുതിയ കേസുകളെല്ലാം മുന്‍പുള്ള രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണെന്ന് ഡോ.അല്‍ സനദ് പറഞ്ഞു.
137 രോഗികളാണ് തീവ്രപരിചരണ ചികിത്സ തേടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.