Friday, September 17, 2021
Home Gulf Kuwait കുവൈത്തിലെ കര്‍ഫ്യൂവില്‍ സ്തംഭിച്ച് വ്യാപാര മേഖല; ജനജീവിതം ദുസ്സഹമായി

കുവൈത്തിലെ കര്‍ഫ്യൂവില്‍ സ്തംഭിച്ച് വ്യാപാര മേഖല; ജനജീവിതം ദുസ്സഹമായി

കുവൈത്ത് സിറ്റി: കുവൈത്ത് കോവിഡ് പ്രതിരോധ നടപടികള്‍ വീണ്ടും കടുപ്പിച്ചതോടെ ജനജീവിതം ദുസ്സഹമായി. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ തന്നെ ഏറ്റവും കടുത്ത നിയന്ത്രണമാണ് കുവൈത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കോവിഡിന്റെ തുടക്ക കാലത്തുണ്ടായിരുന്നു സമാനമാണ് ഇപ്പോഴത്തെ നില. വൈകിട്ട് 5 മുതല്‍ രാവിലെ 5 വരെയുണ്ടായിരുന്ന കര്‍ഫ്യൂ കഴിഞ്ഞ ദിവസം തൊട്ട് വൈകിട്ട് 6 മുതല്‍ രാവിലെ 5 വരെയാക്കിയിട്ടുണ്ട്. മാസങ്ങള്‍ നീണ്ട കര്‍ഫ്യൂവും ലോക്ഡൗണും ഒഴിവാക്കി രാജ്യം സാധാരണഗതിയിലേക്ക് നീങ്ങുന്ന അവസ്ഥയിലാണ് വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

ഇപ്പോള്‍ വ്യാപാരകേന്ദ്രങ്ങള്‍ വൈകുന്നേരത്തോടെയാണ് അടച്ചിടുകയാണ്. യാത്രാനുമതി പകല്‍ മാത്രമാണ്. ഇതോടെ രാത്രി കാലങ്ങളില്‍ ജനങ്ങള്‍ക്കു പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയായി. റസ്റ്റൊറന്റുകളിലും കഫേകളിലും ഡെലിവറി സംവിധാനം മാത്രമാണുള്ളത്.

Most Popular