Sunday, September 19, 2021
Home Gulf കുവൈത്തിൽ കോവിഡ് വ്യാപനം കുറയുന്നു:പ്രതിദിന രോഗ നിരക്ക് ആയിരത്തിൽ താഴെ മാത്രം

കുവൈത്തിൽ കോവിഡ് വ്യാപനം കുറയുന്നു:പ്രതിദിന രോഗ നിരക്ക് ആയിരത്തിൽ താഴെ മാത്രം

കുവൈത്തിൽ കോവിഡ് വ്യാപനം കുറയുന്നു. പ്രതിദിന രോഗ നിരക്ക് ആയിരത്തിൽ താഴെ മാത്രമായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും രോഗനിരക്ക് ആയിരത്തില്‍ താഴെ മാത്രമാണ്. ബുധനാഴ്ച 969 പേര്‍ക്കും, വ്യാഴാഴ്ച 987 പേര്‍ക്കുമാണ് കുവൈറ്റില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 389,868 പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 2,264 പേരാണ് കുവൈറ്റില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇന്നലെ ഒമ്ബത് മരണം സ്ഥിരീകരിച്ചു. 372,358 പേരും കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതില്‍ 1,233 പേര്‍ ഇന്നലെയാണ് രോഗമുക്തരായത്.

 

Most Popular