Wednesday, June 23, 2021
Home Gulf Kuwait കുവൈത്തില്‍ കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനം

കുവൈത്തില്‍ കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനം

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിലവിലുള്ള കര്‍ഫ്യൂ പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം. പെരുന്നാള്‍ മുതലാണ് ഇത് നിലവില്‍ വരിക. എന്നാല്‍, വാണിജ്യസ്ഥാപനങ്ങള്‍ രാത്രി 8മുതല്‍ രാവിലെ 5 വരെ അടച്ചിടുന്നത് തുടരണം.

റസ്റ്റൊറന്റുകളിലും കഫേകളിലും ടേക് എവേ മാത്രം. ഫാര്‍മസികള്‍, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന ഔട്ട്ലറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മരുന്ന് ഷോപ്പുകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കാം.

സിനിമാശാലകളും പെരുന്നാള്‍ ദിനംതൊട്ട് പ്രവര്‍ത്തിക്കും. എന്നാല്‍, വാക്‌സിനെടുത്തവര്‍ക്കു മാത്രമായിരിക്കും പ്രവേശനം.
പെരുന്നാള്‍ അവധി അവസാനിക്കുന്ന മെയ് 17 മുതല്‍ പൊതു/സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ 60 ശതമാനം വരെ ജീവനക്കാരെ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നേപ്പാള്‍, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവ കൂടി ഉള്‍പ്പെടുത്തി. ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള വിമാനയാത്രയ്ക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ALSO WATCH

 

 

Most Popular