Friday, June 18, 2021
Home Gulf Kuwait യു.എ.ഇയിൽ ബലാത്സംഗത്തിന് വധശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

യു.എ.ഇയിൽ ബലാത്സംഗത്തിന് വധശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

അബൂദബി: യു.എ.ഇയില്‍ ഇനി ബലാത്സംഗത്തിന് വധശിക്ഷ. 14 വയസിന് താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍. കുട്ടികളുടെയും അഗതികളുടെയും സംരക്ഷണത്തിന് നിലവിലുള്ള ജുവനൈല്‍ നിയമങ്ങള്‍ക്ക് പുറമെയാണ് ബലാത്സംഗത്തിന് വധശിക്ഷ ലഭിക്കുന്ന ഫെഡറല്‍ നിയമമെന്ന് പബ്ലിക്ക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അതേസമയം നിഷ്‌കളങ്കത, മറവി രോഗം എന്നിവ മുതലെടുത്ത് നടത്തുന്ന ലൈംഗിക അതിക്രമങ്ങളും വധശിക്ഷ ലഭിക്കാവുന്ന ബലാത്സംഗമായി കണക്കാക്കുമെന്ന് പബ്ലിക്ക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ബലം പ്രയോഗിച്ച് സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും, ബലപ്രയോഗത്തിലൂടെ പുരുഷനുമായ പ്രകൃതിവിരുദ്ധ ബന്ധത്തിലേര്‍പ്പെടുന്നതും വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

Most Popular