Tuesday, May 18, 2021
Home Gulf Kuwait കുവൈത്തില്‍ പരിസ്ഥിതി നശിപ്പിച്ചാല്‍ 50,000 ദിനാര്‍ പിഴയും 3 വര്‍ഷം തടവും

കുവൈത്തില്‍ പരിസ്ഥിതി നശിപ്പിച്ചാല്‍ 50,000 ദിനാര്‍ പിഴയും 3 വര്‍ഷം തടവും

കുവൈത്ത് സിറ്റി: പരിസ്ഥിതിക്ക് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കുവൈത്ത്. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ 50,000 ദിനാര്‍ വരെ പിഴയും 3 വര്‍ഷം തടവുമാണ് ശിക്ഷയെന്ന് എന്‍വിറോണ്‍മെന്റ് പബ്ലിക് അതോറിറ്റിയുടെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഷെയ്ഖ് അല്‍ ഇബ്രാഹിം വ്യക്തമാക്കി. കടലിലും കരയിലും ആകാശത്തുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെങ്കിലും ഇതേ നിയമം ബാധകമാണ്. നിയമങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാന്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും അതിനുള്ള മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കാനായി പല മാര്‍ഗങ്ങളും അതോറിറ്റി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കടലില്‍ മത്സ്യബന്ധനത്തിന് ഉള്‍പ്പെടെ പല ഉപാധികളുമുണ്ട്. ലൈസന്‍സ് ഇല്ലാതെയുള്ള മത്സ്യബന്ധനം നിയമവിരുദ്ധമാണ്.ചില സമയം ചില പ്രത്യേകയിനം മത്സ്യം പിടിക്കുന്നത് വിലക്കുണ്ട്. നിരോധിത ഉപകരണങ്ങള്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കാന്‍ പാടില്ല. വാഹനങ്ങള്‍ക്ക് നിരോധനമുള്ള പ്രദേശങ്ങളില്‍ നിയമം ലംഘിക്കുന്നതും മാലിന്യങ്ങള്‍ തള്ളുന്നതും ശിക്ഷാര്‍ഹമാണ്.

ALSO WATCH:

 

 

Most Popular