Monday, June 21, 2021
Home Gulf Kuwait ഇന്ത്യയിലേക്ക് വിമാന സര്‍വീസ് നിര്‍ത്തിയ തീരുമാനം കുവൈത്ത് പിന്‍വലിച്ചു

ഇന്ത്യയിലേക്ക് വിമാന സര്‍വീസ് നിര്‍ത്തിയ തീരുമാനം കുവൈത്ത് പിന്‍വലിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള യാത്രാവിമാനങ്ങള്‍ നിര്‍ത്തിയ തീരുമാനം പിന്‍വലിച്ചു.
ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് കൂടി യാത്രവിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് മേയ് ആദ്യം കുവൈത്തില്‍ നിന്ന് തിരിച്ചുള്ള വിമാനങ്ങള്‍ കൂടി വിലക്കിയത്. അതേസമയം, നാട്ടിലുള്ളവര്‍ക്ക് കുവൈത്തിലേക്ക് വരാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

കഴിഞ്ഞ ദിവസങ്ങളില്‍ മറ്റു രാജ്യങ്ങള്‍ വഴിയാണ് പ്രവാസികള്‍ നാട്ടിലേക്ക് പോയിരുന്നത്. വിലക്ക് നീങ്ങിയതോടെ നേരിട്ടുള്ള വിമാനങ്ങള്‍ക്ക് ട്രാവല്‍സുകള്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്കുള്ള യാത്രാവിമാനങ്ങള്‍ നേരത്തെ തന്നെ നിലച്ചിട്ടുണ്ട്.
ALSO WATCH

 

Most Popular