കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഗാര്‍ഹിക വിസ വിതരണം പുനരാരംഭിച്ചതോടെ കേരളത്തില്‍ നിന്ന് കുവൈത്തിലേക്ക് റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നു.നിന്നുള്ള റിക്രൂട്മെന്റിന് അവസരം ഒരുങ്ങിയത്. ഇന്ത്യയില്‍നിന്ന് പുതുതായി ഗാര്‍ഹിക ജോലിക്കാരെ കുവൈത്തിലേക്ക് എത്തിക്കുന്നതിനുള്ള സാങ്കേതിക നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. 80000 ഗാര്‍ഹികത്തൊഴിലാളികളുടെ ഒഴിവ് കുവൈത്തില്‍ ഉണ്ടെന്നാണ് റിക്രൂട്ട്മെന്റ് ഓഫീസ് യൂനിയന്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തില്‍നിന്നാണ് ആദ്യ റിക്രൂട്ട്മെന്റ് എന്നാണ് വിവരം. ഇന്ത്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ക്കാണ് കുവൈത്തികള്‍ മുന്‍ഗണന നല്‍കുന്നത്.