Tuesday, September 28, 2021
Home Gulf Kuwait കുവൈത്തില്‍ വാഹനം തടഞ്ഞ പോലിസുകാരെ ഇടിച്ചുതെറിപ്പിച്ച് യുവതി

കുവൈത്തില്‍ വാഹനം തടഞ്ഞ പോലിസുകാരെ ഇടിച്ചുതെറിപ്പിച്ച് യുവതി

കുവൈത്ത് സിറ്റി: കുവൈത്തല്‍ വാഹനം തടഞ്ഞു പോലിസുകാരെ യുവതി ഇടിച്ചു തെറിപ്പിച്ചു. അബ്ദുല്ല അല്‍ സാലിമിന് എതിര്‍വശം സെക്കന്‍ഡ് റിങ് റോഡില്‍ അല്‍ ഹുബ്ബ് സ്ട്രീറ്റിലാണ് സംഭവം. കുവൈത്തി സ്ത്രീയാണ് ട്രാഫിക് പട്രോള്‍ ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ചത്.

പതിവ് പരിശോധനയ്ക്കു വേണ്ടി വാഹനം തടഞ്ഞു നിര്‍ത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍. പരിശോധനക്ക് വിധേയമാകാന്‍ ഇവര്‍ വിസമ്മതിച്ചതോടെ വനിതാ സുരക്ഷ ഉദ്യോഗസ്ഥരുടെ സഹായം തേടി. ഇതോടെ പ്രകോപിതയായ യുവതി രണ്ടു പോലിസുകാരെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളയുകയായിരുന്നു.

കുവൈത്തില്‍ അടുത്തിടെ പോലിസുകാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം ഗൗരവത്തിലെടുത്തിട്ടുണ്ട്. പോലിസ് പട്രോള്‍ ടീം സര്‍വിസ് റിവോള്‍വറും അഞ്ചു ബുള്ളറ്റും കരുതണമെന്ന് ട്രാഫിക് സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി നിര്‍ദേശം നല്‍കിയിരുന്നു.

ബാറ്റണും സ്റ്റണ്‍ ഗണ്ണും കരുതണമെന്നും സ്വയംരക്ഷക്കായി ആദ്യം ഇവ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. വൈകുന്നേരത്തെ ഷിഫ്റ്റില്‍ ഒറ്റയ്ക്ക് പോകാന്‍ പാടില്ല. കമാന്‍ഡറും അസിസ്റ്റന്റ് കമാന്‍ഡറുമുണ്ടാകണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ALSO WATCH

 

Most Popular