Monday, July 26, 2021
Home Gulf Kuwait കുവൈത്തിന്റെ പലഭാഗങ്ങളിലും ഭൂചലനം

കുവൈത്തിന്റെ പലഭാഗങ്ങളിലും ഭൂചലനം

കുവൈത്ത് സിറ്റി: കുവൈത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് വൈകീട്ടോടെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. സാല്‍മിയ, ഹവല്ലി, ഫര്‍വാനിയ, അര്‍ദിയ എന്നീ പ്രദേശങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ അറിയിച്ചു. ഇറാനിലെ ബുഷേറിന് 108 കിലോമീറ്റര്‍ വടക്ക് ആണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഇവിടെ റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി. കുവൈത്തില്‍ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.
ALSO WATCH

Most Popular