കുവൈത്ത് സിറ്റി: അന്തരിച്ച അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ മൃതദേഹം സുലൈബികാത്ത് കബര്‍സ്ഥാനില്‍ കബറടക്കി. ചൊവ്വാഴ്ച യുഎസില്‍ അന്തരിച്ച് ശെയ്ഖ് സബാഹിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെയാണു കുവൈത്തില്‍ എത്തിച്ചത്. ബിലാല്‍ ബിന്‍ റബാഹ് പള്ളിയില്‍ ജനാസ നമസ്കാരത്തിന് ശേഷമാണ് മൃതദേഹം സുലൈബികാത്തില്‍ എത്തിച്ചത്. മയ്യിത്ത് നമസ്കാരത്തില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
മൃതദേഹം കാണുന്നതിനും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും ബന്ധുക്കള്‍ക്ക് മാത്രമായിരുന്നു അനുമതി. കോവിഡ് പശ്ചാത്തലത്തിലുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് അത്.
حرصَ الشيخ #تميم_بن_حمد @TamimBinHamad أمير دولة #قطر على تمثيل شعبه بحضور الصلاة على فقيد الخليج الشيخ #صباح_الأحمد_الجابر_الصباح في #الكويت وطن النهار.
مظهرا احترامه وتقديره له حيا وميتا؛ لا سيما وأنه كان صمام أمان الخليج محاولا معالجة أزماته منذ 2014 حتى وافته المنية في 2020.. pic.twitter.com/mVJDr61hKH— عبدالله بن حمد العذبة (@A_AlAthbah) September 30, 2020
യുഎസില്‍നിന്ന് പ്രത്യേക വിമാനത്തില്‍ എത്തിച്ച മൃതദേഹം അമീര്‍ ശെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം, പ്രധാനമന്ത്രി ശെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് എന്നിവരും മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു.
ശെയ്ഖ് സബാഹിന്റെ സഹോദരനും നാഷനല്‍ ഗാര്‍ഡ് ഡപ്യൂട്ടി മേധാവിയുമായ ശെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ സബാഹ്, ശെയ്ഖ് മുബാറക് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ്, ശെയ്ഖ് നാസര്‍ സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് എന്നിവര്‍ യുഎസില്‍നിന്ന് മൃതദേഹത്തെ അനുഗമിച്ചു.