Friday, September 17, 2021
Home Gulf Kuwait ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് കുവൈത്ത് നീക്കുന്നു

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് കുവൈത്ത് നീക്കുന്നു

കുവൈത്ത് സിറ്റി: ഇന്ത്യ അടക്കമുള്ള അഞ്ച് രാജ്യക്കാര്‍ക്ക് കുവൈത്തിലേക്ക് നേരിട്ടു പ്രവേശനം അനുവദിക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ പ്രവേശന വിലക്കുള്ള 32 രാജ്യങ്ങളില്‍ ഇന്ത്യ അടക്കം അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യ കൂടാതെ ഫിലിപ്പീന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരെയാകും പരിഗണിക്കുക.
കോവിഡ് വിമുക്ത സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിക്കും പ്രവേശനം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിമാന കമ്പനികള്‍ക്കും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയതായാണ് റിപോര്‍ട്ട്.

Most Popular