News Flash
X
കുവൈത്തില്‍ കായിക പരിശീലകര്‍ക്കും പ്രഫഷനലുകള്‍ക്കും എന്‍ട്രി വിസ നല്‍കും

കുവൈത്തില്‍ കായിക പരിശീലകര്‍ക്കും പ്രഫഷനലുകള്‍ക്കും എന്‍ട്രി വിസ നല്‍കും

personSJ access_timeWednesday November 11, 2020
HIGHLIGHTS
കോവിഡ് പ്രതിസന്ധി മൂലം നിര്‍ത്തിവെച്ച കായിക പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചതോടൊയാണ് പുതിയ നടപടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ കായിക പരിശീലകര്‍ക്കും പ്രഫഷനലുകള്‍ക്കും എന്‍ട്രി വിസ നല്‍കും. കോവിഡ് പ്രതിസന്ധി മൂലം നിര്‍ത്തിവെച്ച കായിക പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചതോടൊയാണ് പുതിയ നടപടി. ഇക്കാര്യം ആവശ്യപ്പെട്ട് കായിക പബ്ലിക് അതോറിറ്റി സമര്‍പ്പിച്ച അപേക്ഷ ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നുവെന്ന് കായിക പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം ഹെല്‍ത്ത് പ്രോട്ടോകോള്‍ നിശ്ചയിച്ചിട്ടുണ്ട്.  ടീമുകളുടെ പരിശീലനത്തിനും ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശവും മേല്‍നോട്ടവുമുണ്ട്.

സ്വഭാവം അനുസരിച്ച് ഓരോ കളികള്‍ക്കും പ്രത്യേക മാനദണ്ഡങ്ങള്‍ നിശ്ചയിച്ചാണ് പരിശീലനത്തിന് അനുമതി. പരിശീലന സെഷനുകളില്‍ ഓരോ കളിക്കാരും മൂന്നു മീറ്റര്‍ എങ്കിലും അകലം പാലിക്കണം, കൈയുറയും മറ്റു സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കണം, കളിയുപകരണങ്ങള്‍ കൈമാറ്റം ചെയ്യരുത്, ഷേക് ഹാന്‍ഡ് ചെയ്യരുത് തുടങ്ങിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിവിധ ക്ലബുകളുടെ വിദേശ പരിശീലകരും കളിക്കാരും കുവൈത്തിലേക്ക് വരാന്‍ കഴിയാതെ പ്രയാസപ്പെടുന്നുണ്ട്. വിവിധ ഗെയിമുകളിലെ ലീഗ് മത്സരങ്ങളും മറ്റ് ടൂര്‍ണമെന്റുകളും കാണികള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനം അനുവദിക്കാതെ നടത്തുന്നുണ്ട്.

SHARE :
folder_openTags
content_copyCategory