Monday, July 26, 2021
Home Gulf Kuwait കുവൈത്തില്‍ വാക്‌സിനെടുത്തവര്‍ക്ക് നാളെ മുതല്‍ സലൂണുകളിലും മാളുകളിലും പ്രവേശനം

കുവൈത്തില്‍ വാക്‌സിനെടുത്തവര്‍ക്ക് നാളെ മുതല്‍ സലൂണുകളിലും മാളുകളിലും പ്രവേശനം

കുവൈത്ത് സിറ്റി: കുവൈത്തില്‍ നാളെ മുതല്‍ കോവിഡ് വാക്‌സിന്റെ 1 ഡോസ് എടുത്തവര്‍ക്കും മാളുകളിലും റസ്റ്ററന്റുകളിലും ജിമ്മുകളിലും സലൂണുകളിലും പ്രവേശിക്കാം. വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാകും പ്രവേശനം എന്നത് സംബന്ധിച്ചുള്ള വിശദീകരണത്തിലാണ് അധികൃതര്‍ അക്കാര്യം അറിയിച്ചത്.

വാക്‌സിന്‍ എടുത്തത് സംബന്ധിച്ച ഇമ്യൂണ്‍ അല്ലെങ്കില്‍ മൈ മൊബൈല്‍ ആപ്പില്‍ തെളിവ് ഹാജരാക്കുന്നവര്‍ക്ക് മാത്രമാകും പ്രവേശനം. 2ഡോസ് എടുത്തവര്‍ക്ക് ആപ്പില്‍ പച്ചനിറവും 1 ഡോസ് എടുത്തവര്‍ക്ക് മഞ്ഞ നിറവും തെളിയും. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ആപ്പില്‍ ലഭിക്കുന്ന ചുകപ്പ് നിറമായിരിക്കും. പച്ച, മഞ്ഞ നിറത്തിലുമോ പച്ച നിറമോ ഉള്ളവര്‍ക്കു മാത്രമേ പ്രവേശനത്തിന് അര്‍ഹതയുള്ളൂ.

ഷോപ്പുകളിലും റസ്റ്ററന്റുകളിലും ജോലി ചെയ്യുന്നവര്‍ വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം എന്ന് നിര്‍ബന്ധമില്ല. എന്നാല്‍, അവര്‍ വാക്‌സിനേഷന് വേണ്ടി റജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരായിരിക്കണം.
ALSO WATCH

 

Most Popular