Tuesday, April 13, 2021
Home News Kerala കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസി ക്വാറന്റീനില്‍ കഴുത്ത് മുറിച്ച് മരിച്ച നിലയില്‍

കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസി ക്വാറന്റീനില്‍ കഴുത്ത് മുറിച്ച് മരിച്ച നിലയില്‍

പയ്യന്നൂര്‍: കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയ കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം സ്വദേശിയെ ക്വാറന്റീനില്‍ കഴുത്ത് മുറിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. കുഞ്ഞിമംഗലം കണ്ടന്‍ കുളങ്ങര തീരദേശ റോഡിലെ തൈവളപ്പില്‍ ടി വി ശരത് (31) ആണ് മരിച്ചത്. ഇന്ന് രാവിലെ പ്രഭാത ഭക്ഷണവുമായി വീട്ടുകാര്‍ എത്തിയപ്പോഴാണ് യുവാവിനെ കഴുത്തറത്തു മരിച്ച നിലയില് കണ്ടെത്തിയത്.

കുവൈത്തില്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന ശരത് കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. പിന്നീട് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

കുഞ്ഞിമംഗലത്തെ എ വി രവീന്ദ്രന്‍-ശകുന്തള ദമ്പതികളുടെ മകനാണ്. ഇദ്ദേഹത്തിന്റെ വിവാഹ ആലോചനകള്‍ നടന്നുവരികയായിരുന്നു. മരണത്തില്‍ ദുരുഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പയ്യന്നൂര്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. മൃതദേഹത്തിനടുത്ത് നിന്ന് കത്രിക കണ്ടെത്തിയിട്ടുണ്ട്.

Most Popular