Wednesday, June 16, 2021
Home Gulf Kuwait കുവൈത്തില്‍ സ്‍പോണ്‍സറെ കുത്തിക്കൊന്ന പ്രവാസി അറസ്റ്റില്‍

കുവൈത്തില്‍ സ്‍പോണ്‍സറെ കുത്തിക്കൊന്ന പ്രവാസി അറസ്റ്റില്‍

കുവൈത്ത് സിറ്റി: റസിഡന്‍സി പെര്‍മിറ്റ് പുതുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്‌പോണ്‍സറെ കുത്തിക്കൊന്ന കേസില്‍ പ്രവാസിയെ കുവൈത്ത് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.  കൊല്ലപ്പെട്ട 51 വയസുകാരന്റെ ശരീരത്തില്‍ പലയിടങ്ങളിലായി ഏഴ് മുറിവുകളുണ്ടായിരുന്നെന്ന് ഫൊറന്‍സിക് പരിശോധനാഫലം വ്യക്തമാക്കുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊലപാതകത്തിന് ശേഷം ഒരു സുഹൃത്തിന്റെ താമസ സ്ഥലത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും അന്വേഷണ സംഘം കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തര്‍ക്കത്തിനിടെ നിരവധി തവണ കുത്തിയതായും അതിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായുമാണ് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.

Most Popular