Monday, April 19, 2021
Home Gulf Kuwait പ്രവാസികള്‍ക്ക് കുവൈത്തിലേയ്ക്ക് തിരികെ എത്താന്‍ അവസരം ഒരുങ്ങുന്നു

പ്രവാസികള്‍ക്ക് കുവൈത്തിലേയ്ക്ക് തിരികെ എത്താന്‍ അവസരം ഒരുങ്ങുന്നു

കുവൈത്ത് സിറ്റി: 2019 സെപ്റ്റംബര്‍ ഒന്നാം തിയ്യതി മുതല്‍ രാജ്യത്തിന് പുറത്തേക്ക് പോയ വിദേശികള്‍ക്ക് സാധുവായ താമസ കാലാവധി ഉണ്ടെങ്കില്‍ കുവൈത്തിലേയ്ക്ക് തിരികെ എത്തുവാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കുവൈത്തിലേക്ക് സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്കും ഇത് സംബദ്ധമായ സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. അതേസമയം കര്‍ശനമായ നിയന്ത്രണങ്ങളാണ് കോവിഡ് പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. ആദ്യഘട്ടത്തിന്റെ ഭാഗമായി 30 ശതമാനം പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഡിജിസിഎ അനുവദിക്കുന്നള്ളൂ.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റമില്ലെന്നും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് എയര്‍പ്പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തില്‍ 2021 ജനുവരി 31 വരെ ആദ്യഘട്ടം തുടരുമെന്നും അധികൃതര്‍ പറഞ്ഞു. നേരത്തെ ആറ് മാസത്തിനുള്ളില്‍ കുവൈത്തിലേക്ക് പ്രവേശിച്ചില്ലെങ്കില്‍ വിസ റദ്ദാക്കുമായിരുന്നു.

Most Popular