Friday, May 14, 2021
Home Gulf Kuwait കുവൈത്തില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി; വിമോചനയുദ്ധത്തില്‍ ഇറാഖ് സേന ഉപയോഗിച്ചതെന്ന് നിഗമനം

കുവൈത്തില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി; വിമോചനയുദ്ധത്തില്‍ ഇറാഖ് സേന ഉപയോഗിച്ചതെന്ന് നിഗമനം

കുവൈത്ത് സിറ്റി: കുവൈത്ത് സെവന്‍ത് റിംഗ് ഘോഡില്‍ നിന്നും സാല്‍മിയില്‍ നിന്നും സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി. 1991 ഫെബ്രുവരിയില്‍ നടന്ന വിമോചന യുദ്ധത്തില്‍ ഇറാഖ് സേന ഉപയോഗിച്ചിരുന്ന സ്‌ഫോടക വസ്തുക്കളാണ് ഇതെന്ന് കരുതപ്പെടുന്നത്. സാല്‍മിയില്‍ നിന്ന് ഒരു ലാന്‍ഡ്‌മൈനും രണ്ട് ഷെല്ലുകളും അടങ്ങിയ സ്‌ഫോടകവസ്തുക്കളാണ് കണ്ടെത്തിയത്. കുവൈത്തില്‍ അടുത്തിടെയുണ്ടായ ശക്തമായ മഴയില്‍ മണ്ണിനടിയില്‍ നിന്നും പൊന്തിവന്നതാകും സ്‌ഫോടക വസ്തുക്കളെന്നാണ് നിഗമനം. ബോംബ് നിര്‍മാജന വിദഗ്ധരാണ് കണ്ടെത്തിയത്.

Most Popular