യാത്രയയപ്പ് നല്കി

കുവൈത്ത് സിറ്റി: മുപ്പതി ആറ് വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കുവാഖ് ജോയിന്റ് ട്രഷറര്‍ ശ്രീ കെ കെ പ്രഭാകരന് കുവാഖ് യാത്രയയപ്പ് നല്കി. കുവാഖിന്റെ സ്‌നേഹോപഹാരം പ്രസിഡണ്ട് മുഹമ്മദ് നൗഷാദും ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോലും ചേര്‍ന്ന് കൈമാറി. തുടര്‍ന്ന് ഓണ്‍ലൈന്‍ യാത്രയയപ്പ് മീറ്റിംഗും നടന്നു. കുവാഖ് കുടുംബത്തില്‍ എന്നും ഒരു കാരണവരായി നിറഞ്ഞ് നിന്ന് എല്ലാ ചുമതലകളും സ്വയം അറിഞ്ഞ് ചെയ്ത് സംഘടനയുടെ ഉയര്‍ച്ച മാത്രം ആഗ്രഹിച്ച് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു പ്രഭാകരന്‍ എന്ന് വിനോദ് വള്ളിക്കോല്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.