Thursday, June 17, 2021
Home Gulf Kuwait കുവൈത്തിലെ മാര്‍ക്കറ്റില്‍ മത്സ്യ ലേലം നിര്‍ത്തലാക്കുന്നു

കുവൈത്തിലെ മാര്‍ക്കറ്റില്‍ മത്സ്യ ലേലം നിര്‍ത്തലാക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ മാര്‍ക്കറ്റുകളില്‍ തിരക്ക് കൂടുന്നതായി തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് മത്സ്യ ലേലം നിര്‍ത്തുമെന്ന് ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ലേലം റദ്ദാക്കുന്നത് സംബന്ധിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം (എംസിഐ) യൂണിയനെ അറിയിച്ചതായും കച്ചവടക്കാര്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കുമുള്ള വില മന്ത്രാലയം നിര്‍ണ്ണയിക്കുമെന്നും കുവൈത്ത് ഫിഷര്‍മാന്‍ യൂണിയന്‍ വെളിപ്പെടുത്തി. ലേലം നിര്‍ത്താനുള്ള തീരുമാനത്തെ തുടര്‍ന്ന് കച്ചവടക്കാര്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കുമായി മത്സ്യം വിലയെ സംബന്ധിച്ച് ഒരു ക്വാട്ട നിശ്ചയിക്കുന്നതാണ്.

Most Popular