കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന 5 പേര് കൂടി വെള്ളിയാഴ്ച്ച മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 494 ആയി. 699 പേര്‍ക്കാണ് ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 75185 പേര്‍ക്കാണ് കുവൈത്തില്‍ ഇതുവരെ കോവിഡ് ബാധിച്ചത്.
ഇന്ന് 641 പേരാണു രോഗ മുക്തരായത്. ഇതോടെ ആകെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 66,740 ആയി. ആകെ 7,951 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 115 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.
five covid death reported today in kuwait