Thursday, September 16, 2021
Home Gulf Kuwait തടസ്സം നീങ്ങി; കുവൈത്തില്‍ നിന്ന് കൊച്ചിയിലേക്ക് ആദ്യ വിമാനം നാളെ പുറപ്പെടും

തടസ്സം നീങ്ങി; കുവൈത്തില്‍ നിന്ന് കൊച്ചിയിലേക്ക് ആദ്യ വിമാനം നാളെ പുറപ്പെടും

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് പോകുന്നതിനുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത് വ്യോമയാന അധികൃതരില്‍ നിന്നും അനുമതി ലഭിച്ചു. കുവൈത്തില്‍ നിന്നുള്ള പ്രവാസികളുമായി ആദ്യ വിമാനങ്ങള്‍ നാളെ കൊച്ചിയിലേക്കും ഹൈദരാബാദിലേക്കും പുറപ്പെടും.

കൊച്ചിയിലേക്ക് ഉച്ചക്ക് 1.45ന് പുറപ്പെടുന്ന വിമാനം രാത്രി 9.15 നു കൊച്ചിയില്‍ എത്തും. 80 ദിനാര്‍ ആണു ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഹൈദരബാദിലേക്ക് കാലത്ത് 11.25 നാണ് വിമാനം പുറപ്പെടുക. വൈകുന്നേരം 6.30 നു ഹൈദരാബാദില്‍ എത്തും.

ഹൈദരബാദിലേക്ക് ഇന്ന് പുറപ്പെടേണ്ടിയിരുന്ന ആദ്യ വിമാനം കുവൈത്ത് വ്യോമയാന അധികൃതരില്‍ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് റദ്ധ് ചെയ്തിരുന്നു. ഈ വിമാനമാണു നാളെ പുറപ്പെടുക.

കുവൈത്തില്‍ നിന്ന് പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെ കൊണ്ടു പോകുന്നതിന് കുവൈത്തില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ അനുമതി നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണു ഇന്ത്യയില്‍ നിന്നു വരുന്ന യാത്രാ വിമാനങള്‍ക്ക് കുവൈത്ത് അധികൃതര്‍ അനുമതി നിഷേധിച്ചത്. ഇതേ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ നടത്തിയ തിരക്കിട്ട ചര്‍ചയിലാണ് തീരുമാനമായത്.

പൊതുമാപ്പ് യാത്രക്കാരുടെ വിഷയത്തില്‍ ഇന്ത്യയില്‍ നിന്ന് അനുകൂല മറുപടി ലഭിച്ചതായാണ് സൂചന. കുവൈത്തില്‍ നിന്ന് ആദ്യ ആഴ്ച്ച കേരളത്തിലേക്കു രണ്ടു വിമാനങ്ങളാണുള്ളത്. നാളത്തെ കൊച്ചി സര്‍വ്വീസിനു പുറമെ കോഴിക്കോട്ടേക്ക് 13 നാണു അടുത്ത വിമാനം.

Flights from Kuwait to India have been approved by the Kuwait Airlines Authority.


 

Most Popular