Saturday, April 17, 2021
Home Gulf Kuwait കുവൈത്തിലേക്ക് വിദേശികള്‍ എത്തുന്നതിന് വിലക്ക് തുടരും

കുവൈത്തിലേക്ക് വിദേശികള്‍ എത്തുന്നതിന് വിലക്ക് തുടരും

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് വിദേശികള്‍ എത്തുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടിയതായി സിവില്‍ ഏവിയേഷന്‍ അറിയിച്ചു. അതേസമയം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മാര്‍ച്ച് 7 മുതല്‍ ഇരുപത്തിനാല് മണിക്കൂറാക്കി വര്‍ധിപ്പിക്കുന്നതായി അധികൃതര്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അനുകൂല തീരുമാനം പ്രതീക്ഷിച്ചിരുന്ന പ്രവാസികള്‍ വീണ്ടും നിരാശയിലാഴ്ത്തി. ഇതോടെ ദുബായ്, തുര്‍ക്കി എന്നിവിടങ്ങള്‍ ഇടത്താവളമാക്കി വന്ന പ്രവാസികള്‍ക് കുവൈത്തിലേക്ക് ഇതോടെ എത്താന്‍ സാധിക്കില്ല.

Most Popular