കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് ഇന്സ്ടിട്യൂഷനല്‍ ക്വാറന്റീനുവേണ്ടി മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി അറിയിച്ചു. രാജ്യത്തേക്ക് തിരിച്ചെത്തുന്ന മുഴുവന്‍ പേരും ഒരാഴ്ചത്തെ ക്വാറന്റീനില്‍ നിര്‍ബന്ധമായും കഴിയുന്നതിനായാണ് മുന്‍കൂട്ടി ബുക്കിങ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ കര, സമുദ്ര, വ്യോമയാന മാര്‍ഗം വഴി യാത്ര ചെയ്യുന്ന മുഴുവന്‍ പേരും ഒരാഴ്ചത്തെ ക്വാറന്റീനുവേണ്ടി മുന്‍കൂട്ടി പണമടച്ചു ബുക്ക് ചെയ്യണം. നേരത്തെ തന്നെ ഇതു സംബന്ധമായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മന്ത്രിയുടെ പ്രഖ്യാപനത്തോടെ ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുകയാണ്.