Wednesday, May 12, 2021
Home Gulf Kuwait കുവൈത്തില്‍ നിയമവിരുദ്ധമായി തുടരുന്ന പ്രവാസികള്‍ നവംബര്‍ 30ന് മുമ്പ് രാജ്യംവിടണം

കുവൈത്തില്‍ നിയമവിരുദ്ധമായി തുടരുന്ന പ്രവാസികള്‍ നവംബര്‍ 30ന് മുമ്പ് രാജ്യംവിടണം

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമവിരുദ്ധമായി കഴിയുന്ന പ്രവാസികള്‍ പുതിയ ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്തണമെന്ന് കുവൈത്ത് അധികൃതര്‍. താമസ രേഖ നിയമവിധേയമാക്കാത്തവര്‍ നവംബര്‍ 30ന് രാജ്യം വിടണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. താല്‍ക്കാലിക റെസിഡന്‍സി പെര്‍മിറ്റുള്ളവര്‍ക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.

നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഗ്രേസ് കാലയളവില്‍ നിയമവിധേയമാക്കാന്‍ അപേക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നവരെ ഉടനടി നാടുകടത്തും. കൂടാതെ കുവൈത്തിലെയ്ക്ക് മടങ്ങിവരുന്നതിന് വിലക്കും ഏര്‍പ്പെടുത്തും.

നിയമവിരുദ്ധമായ താമസക്കാര്‍, കുവൈത്തില്‍ നിന്ന് പുറത്തുപോകാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിവര്‍ നിര്‍ബന്ധമായും ഫൈന്‍ അടക്കണം. താല്‍ക്കാലിക റെസിഡന്‍സി പെര്‍മിറ്റ് കൈവശമുള്ളവര്‍ നവംബര്‍ 30ന് മുമ്പ് കുവൈത്തില്‍ നിന്ന് പുറത്തുപോകണം. അല്ലെങ്കില്‍ സമയപരിധിക്ക് മുമ്പായി അനുബന്ധ നിബന്ധനകള്‍ക്ക് അനുസൃതമായി പെര്‍മിറ്റ് പുനക്രമീകരിക്കണം.

Most Popular