കുവൈത്ത് സിറ്റി: അനുമതിയില്ലാതെ പാരച്യൂട്ട് റൈഡ് നടത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. അമച്വര്‍ പാരച്യൂട്ട് റൈഡിങ് ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതായി വിലയിരുത്തിയാണ് നടപടി. ഈ നിര്‍ദേശം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ ബാധകമാണ്. ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊതുസുരക്ഷാകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സുഅബി അറിയിച്ചു.
നീന്തല്‍ക്കുളത്തില്‍ കുളിക്കുന്നവരുടെ സ്വകാര്യതക്ക് ഇത്തരം ആകാശ പറക്കല്‍ ഭംഗം വരുത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു ഇതെല്ലാം കണക്കിലെടുത്താണ് പാരച്യൂട്ട് സഞ്ചാരത്തിനു അധികൃതര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേസമയം സൈനിക റഡാറുകളുടെ പ്രവര്‍ത്തനത്തെയും ഇത്തരം പാരച്യൂട്ടുകള്‍ ബാധിക്കുന്നുവെന്നും ആകാശത്ത് പതിവല്ലാത്ത വസ്തു പ്രത്യക്ഷപ്പെടുന്നത് റഡാറുകളുടെ ശ്രദ്ധ തെറ്റിക്കുന്നു.