Wednesday, June 23, 2021
Home Gulf Kuwait കുവൈത്തില്‍ വന്‍ മദ്യശേഖര വേട്ട; അന്വേഷണം പുരോഗമിക്കുന്നു

കുവൈത്തില്‍ വന്‍ മദ്യശേഖര വേട്ട; അന്വേഷണം പുരോഗമിക്കുന്നു

കുവൈത്ത് സിറ്റി: മിനി ബസില്‍ കടത്താന്‍ ശ്രമിച്ച 364 കുപ്പി മദ്യം അഹ്മദി പൊലീസ് പിടികൂടി. പ്രാദേശികമായി നിര്‍മിച്ച മദ്യശേഖരമാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. പതിവ് പരിശോധനകള്‍ക്കിടെ മെഹ്ബൂലയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ് പൊലീസ് സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു.

പൊലീസ് വാഹനം അടുത്തേക്ക് വരുന്നത് കണ്ട് മിനി ബസിലുണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു. കുപ്പികളില്‍ നിറച്ച് ഇവ വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരിക്കുകയായിരുന്നു. ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി വാഹനത്തിലെ വിരലടയാളങ്ങള്‍ ശേഖരിച്ചു. ഓടിരക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Most Popular