Tuesday, May 11, 2021
Home Gulf Kuwait കുവൈത്തില്‍ വീടിന് മുന്നിലും തമ്പ് കെട്ടാന്‍ അനുമതിയില്ല

കുവൈത്തില്‍ വീടിന് മുന്നിലും തമ്പ് കെട്ടാന്‍ അനുമതിയില്ല

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇത്തവണ ശൈത്യകാല തമ്പ് നിര്‍മാണത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് വീടിന് മുന്നിലെ തമ്പുകള്‍ക്കും ബാധകമാണെന്ന് മുനിസിപ്പാലിറ്റി. പതിവ് ശൈത്യകാല തമ്പുകള്‍ക്ക് അനുമതി നിഷേധിച്ച പശ്ചാത്തലത്തില്‍ വീടുകള്‍ക്ക് പിറകുവശത്ത് തമ്പുകെട്ടാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി സ്വദേശികള്‍ രംഗത്തുവന്നിട്ടുണ്ട്.ചിലര്‍ ഇത്തരത്തില്‍ അനധികൃതമായി തമ്പ് കെട്ടിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് വിലക്ക് വീടിന് മുന്നിലെ തമ്പുകള്‍ക്കും ബാധകമാണെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കിയത്.

സാധാരണ കുവൈത്തില്‍ വംബര്‍ 15 മുതല്‍ മാര്‍ച്ച് 15 വരെ നാലുമാസമാണ് മരുപ്രദേശങ്ങളിലും മറ്റും തണുപ്പ് ആസ്വാദന തമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കാറുള്ളത്. എന്നാല്‍, കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഇത് വേണ്ടെന്ന് തീരുമാനിച്ചു. ഡിസംബറില്‍ അപ്പോഴത്തെ കോവിഡ് വ്യാപന തോത് കണക്കിലെടുത്ത് അനുമതി നല്‍കുകയോ വിലക്ക് തുടരുകയോ ചെയ്യുമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. സുരക്ഷിതമായ അന്തരീക്ഷത്തില്‍ നിയന്ത്രണങ്ങളോടെ വീട്ടിനടുത്ത് തണുപ്പാസ്വാദന സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച നിര്‍ദേശം പഠിക്കുമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം അഹ്മദ് അല്‍ ഇന്‍സി നേരത്തേ വ്യക്തമാക്കിയതിന് അനുമതിയായി.

Most Popular